Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Bus

സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വം; ദു​രൂ​ഹ​ത ആ​രോ​പി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണ​ത്ത് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ആ​രോ​പ​ണം. ട്രി​വാ​ൻ​ഡ്രം സ്കോ​ട്ടി​ഷ് സ്കൂ​ളി​ലെ മൂ​ന്ന് ബ​സു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

സ്കൂ​ൾ ബ​സു​ക​ൾ​ക്ക് ആ​രോ തീ​യി​ട്ട​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. ബ​സു​ക​ളി​ലേ​ക്ക് ട്രാ​വ​ല​ർ ഇ​ടി​ച്ചു ക​യ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഈ ​ട്രാ​വ​ല​ർ മ​റ്റൊ​രി​ട​ത്താ​ണ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​രാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കും പോ​ലീ​സി​നും വി​വ​രം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്ന് ബ​സു​ക​ൾ പൂ​ർ​ണ​മാ​യും ഒ​രു ബ​സ് ഭാ​ഗി​ക​മാ​യും ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഈ ​സ​മ​യം സ്കൂ​ളി​ൽ ഒ​രു സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Kerala

സ്കൂൾ ബസിനു പിന്നിൽ തീർഥാടക വാഹനം ഇടിച്ചു; വിദ്യാർഥികൾ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

കാഞ്ഞിരപ്പള്ളി: സ്‌കൂള്‍ ബസിന്‍റെ പിന്നിൽ ശബരിമല തീര്‍ഥാടകരുടെ മിനി ബസിടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു. പാലാ - പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ ഇന്നു രാവിലെ 7.45നാണു അപകടം.

കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് സ്‌കൂളിന്‍റെ ബസാണ് അപകടത്തിൽപെട്ടത്. സ്‌കൂള്‍ ബസിന്‍റെ പിന്നിലിടിച്ചശേഷം റോഡരികിലെ കടയിലേക്കു ഇടിച്ചു കയറിയാണ് മിനി ബസ് നിന്നത്.

സ്‌കൂള്‍ ബസ് ഡ്രൈവര്‍ പി.കെ. ചന്ദ്രന്‍ (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ബംഗളൂരു സ്വദേശികളും ശബരിമല തീര്‍ഥാടകരുമായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ജുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala

ഇ​നി​യും ഇ​ള​വി​ല്ല; സ്കൂ​ൾ ബ​സു​ക​ളി​ൽ ക്യാ​മ​റ സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ ബ​സു​ക​ളി​ല്‍ ഉ​ട​ന്‍ ക്യാ​മ​റ സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ക്യാ​മ​റ വ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്ന​തി​ന് പി​ന്നാ​ലെ സ്‌​കൂ​ൾ മാ​നേ​ജു​മെ​ന്‍റു​ക​ൾ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തു പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​ർ സ​മ​യം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ ഈ ​സ​മ​യ​വും ക​ഴി​ഞ്ഞി​ട്ടും ഇ​പ്പോ​ൾ ക്യാ​മ​റ ഘ​ടി​പ്പി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഇ​നി​യും കാ​മ​റ സ്ഥാ​പി​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​മെ​ന്ന് ക​രു​തേ​ണ്ട. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കാ​മ​റ​യു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വ​ള​രെ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​യാ​യി​രി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തു​ക. ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് ക​ന​ത്ത പി​ഴ ഈ​ടാ​ക്കും. പി​ന്നീ​ട് ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

 

 

 

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ടി​ച്ച് എ​ല്‍​കെ​ജി വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ടി​ച്ച് അ​തേ സ്‌​കൂ​ളി​ലെ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കൊ​ണ്ടോ​ട്ടി മു​സ്ലി​യാ​ര​ങ്ങാ​ടി കു​മ്പ​ള​പ​റ​മ്പ് എ​ബി​സി മോ​ണ്ടി​സോ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ യ​മി​ന്‍ ഇ​സി​ന്‍ ആ​ണ് മ​രി​ച്ച​ത്.

സ്‌​കൂ​ള്‍ ബ​സി​ൽ നി​ന്നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​യ്ക്കു​മേ​ല്‍ അ​തേ വാ​ഹ​നം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. മു​സ്ലി​യാ​ര​ങ്ങാ​ടി കു​ന്ന​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് യ​മി​ന്‍ ഇ​സി​ന്‍.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

District News

സ്കൂ​ൾ ബ​സി​ന്‍റെ ട​യ​റു​ക​ൾ ഓ​ട്ട​ത്തി​നി​ടെ തെ​റി​ച്ചു പോ​യി​

പ​ന്ത​ളം: സ്കൂ​ൾ ബ​സി​ന്‍റെ പി​ൻഭാ​ഗ​ത്തെ ട​യ​ർ ഓ​ട്ട​ത്തി​നി​ട​യി​ൽ ഊ​രി​പ്പോ​യി. കു​ട്ടി​ക​ളു​മാ​യു​ള്ള യാ​ത്ര​യ്ക്കി​ടെ തു​മ്പ​മ​ൺ മു​ട്ടം എ​ൻ​എ​സ്കെ നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ൾ ബ​സി​ന്‍റെ ട​യ​റാ​ണ് ഊ​രി​പ്പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​പ​ന്ത​ളം - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ മു​ട്ടാ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ന്ത​ളം ഭാ​ഗ​ത്തു​ള്ള കു​ട്ടി​ക​ളു​മാ​യി മാ​വേ​ലി​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ പി​റ​കു​വ​ശ​ത്തെ ര​ണ്ടു ട​യ​റു​ക​ളും ഊ​രി 10 മീ​റ്റ​റോ​ളം തെ​റി​ച്ചു​പോ​യി. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ന്പി ഉ​പ​യോ​ഗി​ച്ച് ബ​സ് ഉ‍​യ​ർ​ത്തി നി​ർ​ത്തു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു ബ​സ് വ​രു​ത്തി​യാ​ണ് കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​ത്.

Kerala

  സ്‌​കൂ​ള്‍ ബ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി

 

കോ​ഴി​ക്കോ​ട്: തി​ക്കോ​ടി​യി​ല്‍ സ്‌​കൂ​ള്‍ ബ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ഡ്രൈ​വ​റെ​യും സ​ഹാ​യി​യാ​യ ഭാ​ര്യ​യെ​യും മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി. പു​റ​ക്കാ​ട് സ്വ​ദേ​ശി വി​ജ​യ​ന്‍, ഇ​യാ​ളു​ടെ ഭാ​ര്യ​യും സ്‌​കൂ​ള്‍ ബ​സി​ലെ ക്ലീ​ന​റു​മാ​യ ഉ​ഷ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​റി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ദേ​ശീ​യ പാ​ത​യി​ല്‍ തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ബ​സാ​റി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ്‌​കൂ​ള്‍ ബ​സി​ന് മു​ന്‍​പി​ലാ​യി ഈ ​കാ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​താ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. പ​ല​ത​വ​ണ ഹോ​ണ്‍ മു​ഴ​ക്കി​യെ​ങ്കി​ലും മാ​റി​ത്ത​രാ​ന്‍ കാ​ര്‍ യാ​ത്രി​ക​ര്‍ ത​യാ​റാ​യി​ല്ല. പി​ന്നീ​ട് കാ​റി​നെ മ​റി​ക​ട​ന്ന് മ​റ്റൊ​രു സ്ഥ​ല​ത്തു​വ​ച്ച് കു​ട്ടി​ക​ളെ ക​യ​റ്റാ​നാ​യി ബ​സ് നി​ര്‍​ത്തി​യ​പ്പോ​ള്‍ ഇ​വ​ര്‍ അ​വി​ടെ എ​ത്തു​ക​യും കാ​റി​ല്‍ നി​ന്നി​റ​ങ്ങി വ​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​ജ​യ​ന്‍റെ മു​ഖ​ത്തു​ള്‍​പ്പെ​ടെ അ​ടി​യേ​റ്റി​ട്ടു​ണ്ട്. സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണ​ട​യും ന​ഷ്ട​മാ​യി. അ​ക്ര​മം ത​ട​യാ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് ഉ​ഷ​യ്ക്കും മ​ര്‍​ദ്ദ​ന​മേ​റ്റ​ത്.

 

 

Latest News

Up